പരിക്കേറ്റവരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണം: കെ. പ്രവീൺ കുമാർ
1515962
Thursday, February 20, 2025 4:39 AM IST
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര അപകടത്തിൽ മരണപ്പെട്ടവർക്ക് പരിമിതമായ നഷ്ടപരിഹാരം മാത്രം നൽകി സർക്കാരിനെ ഒളിച്ചോടാൻ അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.
പരിക്ക് പറ്റിയവർക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും, നഷ്ടപരിഹാരം നൽകുന്നതിനും സർക്കാർ കാണിക്കുന്ന വൈമുഖ്യം പ്രതിഷേധാർഹമാണെന്നും അവഗണന തുടർന്നാൽ വലിയ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.