ദേവഗിരി ഇടവക തിരുനാൾ ഇന്നാരംഭിക്കും
1516293
Friday, February 21, 2025 5:22 AM IST
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും.
വൈകുന്നേരം 5.30 ന് കൊടിയേറ്റിനും ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും ഇടവക വികാരി ഫാ. പോൾ കുരീക്കാട്ടിൽ സിഎംഐ നേതൃത്വം നൽകും. തുടർന്ന് സൺഡേ സ്കൂൾ വാർഷികം നടക്കും.
നാളെ വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിയിൽ ഫാ. ജിതിൻ ആനിക്കാട്ട് സിഎംഐയും സിയോൺ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജിന്റോ തട്ടുപറമ്പിലും പങ്കെടുക്കും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണം ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുന്നാൾ കുർബാനക്ക് താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ മുഖ്യകാർമ്മികനായി പങ്കെടുക്കും.