ദേവഗിരിയിലെ ബിസിനസ് കോണ്‍ക്ലേവ് സമാപിച്ചു
1516294
Friday, February 21, 2025 5:22 AM IST
കോഴിക്കോട്: ലോക സാമ്പത്തിക ഭൂപടത്തില്‍ തനതായ സ്ഥാനം കൈവരിക്കാന്‍ കേരളത്തിന് കോഴിക്കോട് ശക്തി പകരണമെന്ന് ഗോകുലം ഗോപാലന്. കോഴിക്കോട് ദേവഗിരി കോളേജില്‍ രണ്ടു ദിവസമായി നടന്നു വന്നിരുന്ന ബിസിനസ് കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം. ഉത്തര മേഖലാ ഐജി രാജ്പാല് മീണ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബിസിനസ് രംഗത്തെ സമഗ്ര സംഭാവനക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് എ.പി. അഹമ്മദിനു ഗോകുലം ഗോപാലന് സമ്മാനിച്ചു. വി. നൗഷാദ് (വാക്കറൂ ഗ്രൂപ്പ്),
അനില്‍ കുമാര്‍ (മലബാര്‍ മെഡിക്കല്‍ കോളജ്), ആദിഷ് (മെഡ് ക്യു), ഷീന്‍ ചുങ്കത്ത് (സെസം ടെക്നോളജി) എന്നിവര്‍ മറ്റു അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.
അയ്മ സംസ്ഥാന പ്രസിഡന്റ് എ.കെ. പ്രശാന്ത്, ബിസിനസ് മാനേജ്മെന്റ് വകുപ്പ് മേധാവി മനു ആന്റണി, കാലിക്കട്ട് മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് കെ. ആനന്ദമണി എന്നിവര്‍ സംസാരിച്ചു.