കോടഞ്ചേരി സ്കൂളിന് നന്മമുദ്ര പുരസ്കാരം
1516302
Friday, February 21, 2025 5:28 AM IST
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന് താമരശേരി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ ഘടകത്തിന്റെ ചീഫ് മിനിസ്റ്റേർസ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം ലഭിച്ചു.
തുടർച്ചയായി മൂന്നു തവണയാണ് സ്കൂളിന് അവാർഡ് ലഭിക്കുന്നത്. സ്കൗട്ട് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനവും ഗൈഡ് യൂണിറ്റിന് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ, ഉച്ചഭക്ഷണ പദ്ധതി, വയനാട് - വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയിൽ സഹായം, മെഡിക്കൽ കോളജിൽ സ്നേഹസ്പർശം എന്ന പേരിൽ പൊതിച്ചോർ വിതരണം തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ, പ്രിൻസിപ്പൽ വിജോയ് തോമസ്, പിടിഎ പ്രസിഡന്റ് റോക്കച്ചൻ പുതിയേടത്ത്, ട്രൂപ്പ് - കമ്പനി ലീഡർമാരായ ചന്ദ്രു പ്രഭു, അൻസ മോൾ മാത്യു, സ്കൗട്ട് മാസ്റ്റർ ഷീൻ പി. ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവരുടെ സഹകരണത്തോടു കൂടിയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.