ഇന്റർ എൽപി സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്; കക്കാട് ജിഎൽപി സ്കൂൾ ജേതാക്കൾ
1516305
Friday, February 21, 2025 5:28 AM IST
മുക്കം: കാലിക്കട്ട് സൗണ്ട്സ് വിന്നേഴ്സ് എവർ റോളിംഗ് ട്രോഫിക്കും ഇല്ലത്തൊടികയിൽ ശങ്കരൻ നമ്പൂതിരി റണ്ണേഴ്സ് എവർ റോളിംഗ് ട്രോഫിക്കുമായി പന്നിക്കോട് എയുപി സ്കൂൾ സംഘടിപ്പിച്ച ഇന്റർ എൽപി സ്കൂൾ തല ഫുട്ബോൾ ടൂർണമെന്റിൽ കക്കാട് ജിഎൽപി സ്കൂൾ ജേതാക്കളായി. ഫൈനലിൽ സിഎച്ച്എം എൽപി സ്കൂൾ നെല്ലിക്കാപറമ്പിനെയാണ് പരാജയപ്പെടുത്തിയത്.
നിശ്ചിത സമയത്തും ടൈബ്രേക്കറിലും സമനില പാലിച്ചതിനെ തുടർന്ന് ടോസിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. മികച്ച കളിക്കാരനായി ജിഎൽപി സ്കൂൾ പന്നിക്കോടിന്റെ യദുകൃഷ്ണയും മികച്ച ഗോൾകീപ്പറായി കക്കാട് ജിഎൽപി സ്കൂളിന്റെ റസലും തെരഞ്ഞെടുക്കപ്പെട്ടു.