പെരുവണ്ണാമൂഴിയിൽ "പൊടി’പൂരം
1516624
Saturday, February 22, 2025 4:22 AM IST
പെരുവണ്ണാമൂഴി : മണ്ണ് നിറച്ച ലോറികൾ ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിൽ പൊടി പറത്തി ഓടുമ്പോള്‍ പോലീസുകാര്‍ക്ക് അനക്കമില്ല.പോലീസ് സ്റ്റേഷനു വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വരാൻ പോവുകയാണ്.
ഇതിനു മുന്നോടിയായി കോമ്പൗണ്ട് മണ്ണിട്ട് നികത്തി നിരത്തുന്ന പ്രവൃത്തി ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുകയാണ്. വിവിധ ഭാഗങ്ങളിൽ നിന്ന് ടിപ്പർ ലോറികളിൽ മണ്ണ് എത്തിച്ചാണ് ഈ പ്രവർത്തി നടത്തുന്നത്. ലോറികളിൽ മണ്ണു കൊണ്ടു വരുമ്പോൾ പുറത്തേക്ക് തെറിക്കാതിരിക്കാൻ ഷീറ്റ് കൊണ്ട് മൂടിക്കെട്ടണം.
ഇവിടെ ഇത് പാലിക്കുന്നില്ല. ഇതിനാൽ ലോറിക്ക് പിന്നാലെ വരുന്ന വാഹനയാത്രക്കാർ ക്ലേശിക്കുകയാണ്. നാട്ടുകാർ പ്രശ്നം ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമില്ലാത്ത സ്ഥിതിയാണ്. പോലീസ് സ്റ്റേഷൻ കെട്ടിടത്തിനു മണ്ണിടിക്കുന്നതുകൊണ്ടാണ് നിയമപാലകള്‍ കയ്യും കെട്ടി നോക്കിനില്‍ക്കുന്നതെന്നാണ് ആക്ഷേപം.