വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികള്‍ റിമാൻഡിൽ
1516627
Saturday, February 22, 2025 4:22 AM IST
പേരാമ്പ്ര: പേരാമ്പ്രയില്‍ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച പ്രതികള്‍ പിടിയില്‍. കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീര്‍ (48), മുഫീദ് (25), മുബഷിര്‍ (21), വേളം ശാന്തിനഗര്‍ പറമ്പത്ത് മീത്തല്‍ ജുനൈദ് (29) എന്നിവരാണ് പിടിയിലായത്.
ജനുവരി 11ന് 16 വയസുകാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.