സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
1516300
Friday, February 21, 2025 5:28 AM IST
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ 76-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. റോയ് തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. താമരശേരി കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. മുക്കം എഇഒ ടി. ദീപ്തി മുഖ്യപ്രഭാഷണം നടത്തി.
അധ്യാപിക ജയ്മോള്‍ ജോസഫിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ, വാർഡ് മെമ്പർ ജോസ് മോൻ മാവറ, പ്രിൻസിപ്പൽ ബോബി ജോർജ്, ഹെഡ്മാസ്റ്റർ സജി ജോൺ, പിടിഎ പ്രസിഡന്റ് ബോബി വർഗീസ്, എംപിടിഎ പ്രസിഡന്റ് ഷബ്ന തേജസ്, അധ്യാപക പ്രതിനിധി സി. മേഴ്സി മാത്യു, സ്കൂൾ ലീഡർ ഇവാന അന്ന ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.