സ്കോളർഷിപ്പുകൾ ഇന്ന് വിതരണം ചെയ്യും
1516637
Saturday, February 22, 2025 4:29 AM IST
കോഴിക്കോട്: കോർപറേഷന്റെ ലക്ഷ്യവിഭാഗത്തിൽപ്പെട്ട വിദ്യാര്‍ഥികളില്‍ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി, പ്രൊഫഷണൽ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികൾക്കുള്ള 2023-24 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, 2024-25 വർഷത്തെ മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന ഗ്രാന്‍ഡ് എന്നിവയുടെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി ഒ.ആർ.കേളു ഇന്ന് നിർവഹിക്കും.
രാവിലെ 11 ന് കോഴിക്കോട് എരഞ്ഞിപ്പാലം ശാസ്ത്രി നഗറിലുള്ള പി.ശേഖരൻ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങില്‍ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും.
എം.കെ.രാഘവൻ എംപി മുഖ്യാതിഥിയാകും.ലക്ഷ്യവിഭാഗത്തിൽപ്പെട്ട 1,182 വിദ്യാർത്ഥികളാണ് ഈ വർഷം വിദ്യാഭ്യാസ സ്കോളർഷിപ്പിനും ഗ്രാന്‍ഡിനും അര്‍ഹരായത്.