മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യു​ടെ മു​ക്കം ഭാ​ഗ​ങ്ങ​ളി​ൽ നൂ​റ് ക​ണ​ക്കി​ന് അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ച്ച, ചു​വ​പ്പ്, ക​റു​പ്പ് തു​ട​ങ്ങി വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള മ​ത്സ്യ​ങ്ങ​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മീ​നു​ക​ൾ പു​ഴ​യി​ൽ​നി​ന്ന് ച​ത്ത​ത​ല്ലെ​ന്നും ആ​രോ ഒ​ഴു​ക്കി വി​ട്ട​താ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.