മലബാർ ഹോസ്പിറ്റൽസിന്റെ ഹോം കെയർ സർവീസ് ഇനി ഹൈലൈറ്റ് മാളിലും
1516303
Friday, February 21, 2025 5:28 AM IST
കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽസിന്റെ ഹോം കെയർ സർവീസ് ഇനി ഹൈലൈറ്റ് മാളിലും പരിസരത്തുമുള്ളവർക്കും ലഭിക്കും. ഡോക്ടർമാരുടെയും നഴ്സ്മാരുടെയും സേവനം, മരുന്നുകൾ, ലാബ് സർവീസുകൾ, ഹോം ഹെൽത്ത് ചെക്കപ്പ് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
ഹൈലൈറ്റ് അർബൻ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ മുഹമ്മദ് ഫവാസ് ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഹോസ്പിറ്റൽസ് എംഡി ഡോ. മിലി മണി, ഹൈലൈറ്റ് മാൾ ഹെഡ് കെ. ജനാർദ്ദനൻ എന്നിവർ സന്നിഹിതരായിരുന്നു. ആംബുലൻസ് സൗകര്യവും ലഭ്യമാണ്. ഫോൺ: 7558934934.