പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണം
1516622
Saturday, February 22, 2025 4:22 AM IST
ആശുപത്രിയിൽ റാബീസ് വാക്സിൻ ലഭ്യമല്ല
പേരാമ്പ്ര: പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തിൽ പൊതു പ്രവർത്തകന് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.
എരവട്ടൂരിലെ പൊതു പ്രവർത്തകനായ വി. ശ്രീനിക്കാണ് പേരാമ്പ്ര മത്സ്യ മാർക്കറ്റ് പരിസരത്തുവച്ച് നായയുടെ കടിയേറ്റത്. കല്ലോട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ റാബീസ് വാക്സിൻ ലഭ്യമല്ലാത്തതിനാൽ കുറ്റ്യാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആവശ്യമായ വാക്സിൻ ലഭ്യമല്ലാത്തതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പേരാമ്പ്ര നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. മത്സ്യ മാർക്കറ്റ് പരിസരത്തും ബൈപാസ് റോഡിലും കാൽ നടയാത്രക്കാരും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും വലിയ ഭീഷണിയാണ് നായകൾ.
പോലീസ് സ്റ്റേഷൻ റോഡ്, ബസ് സ്റ്റാൻഡ് പരിസരം, ഹൈസ്കൂൾ റോഡ് തുടങ്ങി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം ക്രമാതീതമായി വർധിക്കുന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ നായയുടെ കടിയേറ്റ് നിരവധി പേർ ചികിത്സ തേടിയിട്ടുണ്ടെന്നും, അധികാരികൾ ഇതിനെതിരേ അനാസ്ഥ പുലർത്തുകയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.