സിഒഡിയുടെ ചക്കിട്ടപ്പാറ ഏരിയ ഓഫീസ് ഉദ്ഘാടനം
1516280
Friday, February 21, 2025 5:07 AM IST
ചക്കിട്ടപ്പാറ: താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സെന്റര്‍ ഫോര്‍ ഓവറോള്‍ ഡെവലപ്പ്മെന്റിന്റെ (സിഒഡി) ചക്കിട്ടപ്പാറ ഏരിയ ഓഫീസ് ചെമ്പനോടയില്‍ സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. ഡൊമിനിക് മുട്ടത്തുകുടിയില്‍ ഉദ്ഘാടനം ചെയ്തു. സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര അധ്യക്ഷത വഹിച്ചു.
മെമ്പര്‍ കെ.എ. ജോസൂട്ടി, ഏരിയ കോ ഓര്‍ഡിനേറ്റര്‍ ഷീന റോബിന്, ജിവിഎസ് പ്രസിഡന്റ് ലിസി പൗലോസ്, മരുതോങ്കര ജിവിഎസ് ട്രഷറര്‍ എല്‍സി ദേവസ്യ, അനീഷ വിനോദ്, ഷാന്റി ജോയി, മോളി ബാബു, ആല്ബിന് സഖറിയാസ് എന്നിവര്‍ പ്രസംഗിച്ചു. സിഒഡിയും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും ഏരിയ ഓഫീസില്‍ ലഭിക്കും.
താമരശേരി അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ സേവനങ്ങള്‍ക്ക് ഏരിയ ഓഫീസ് ഉപയോഗപ്പെടുത്താം. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് മികച്ച കോളജുകളില്‍ അഡ്മിഷന് തരപ്പെടുത്തുന്ന ലീഡര്ഷിപ് ഡെവലപിംഗ് സൊസൈറ്റിയുടെ സേവനങ്ങള്‍ക്കും ഏരിയ ഓഫീസുമായി ബന്ധപ്പെടാം. ചെമ്പനോട താഴെയങ്ങാടിയിലെ ചുവപ്പുങ്കല്‍ ബില്‍ഡിംഗിലാണ് ഏരിയ ഓഫീസ്.