കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കമായി
1515963
Thursday, February 20, 2025 4:39 AM IST
താമരശേരി: കേന്ദ്ര അവഗണനയ്ക്കും വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരണത്തിനുമെതിരേ സിപിഎം സംഘടിപ്പിക്കുന്ന ഉപരോധ സമരത്തിന്റെ പ്രചാരണാർഥം നടത്തുന്ന താമരശേരി ഏരിയാ കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കമായി. കട്ടിപ്പാറയിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.കെ. മുകുന്ദൻ ജാഥാ ക്യാപ്റ്റൻ ഏരിയാ സെക്രട്ടറി കെ. ബാബുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.