പുഴയില്‍നിന്നു ശേഖരിച്ച മാലിന്യം ആരോഗ്യവിഭാഗം നീക്കം ചെയ്തു
1516299
Friday, February 21, 2025 5:22 AM IST
വെള്ളിമാട്കുന്ന്: ഗസ്റ്റ് ലേബേഴ്സ് ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ പൂളക്കടവിലെ പൊതുയിടങ്ങളില്‍നിന്ന് നാട്ടുകാര്‍ ശേഖരിച്ച ചാക്ക് കണക്കിന് മാലിന്യം കോര്പറേഷന് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു.
മാലിന്യം വലിച്ചെറിയുന്നതിനെതിരായ കാമ്പയിന്റെ ഭാഗമായാണ് പൂനൂര് പുഴയോരം, പൂളക്കടവ് അങ്ങാടി, കനാല്‍ റോഡ് എന്നിവിടങ്ങളില്‍ ശുചീകരണം നടത്തിയത്. നിയമവിരുദ്ധമായി നാട്ടിലുടനീളം മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സീനിയര്ഹെല്ത്ത് ഇന്‍സ്പെക്ടര്‍ സിയാദ് അസീസ്, ചീറ്റ സ്ക്വാഡ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. സമീര്‍ എന്നിവര്‍ അറിയിച്ചു.
മാലിന്യപ്രശ്നം രൂക്ഷമായ പ്രദേശങ്ങളില്‍ ചീറ്റ സ്ക്വാഡ് സന്ദര്‍ശനം നടത്തി. പുഴയില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ സഞ്ചരിക്കുന്ന വാഹനനമ്പര്‍ അറിയിച്ചാല്‍ വാഹനം പിടിച്ചെടുക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്ന് ചേവായൂര്‍ പോലീസ് അറിയിച്ചിട്ടുണ്ട്. പൂളക്കടവ് പാലത്തിന് സമീപം അടിയന്തരമായി തെരുവ് വിളക്കും സിസിടിവിയും സ്ഥാപിക്കണമെന്ന് സേവ് പൂനൂര് പുഴ ഫോറം ആവശ്യപ്പെട്ടു.