ഗവ. സൈബര്‍പാര്‍ക്കില്‍ സഹ്യ ഫിറ്റ്നെസ് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു
1516304
Friday, February 21, 2025 5:28 AM IST
കോഴിക്കോട്: ഗവ. സൈബര്‍ പാര്‍ക്കില്‍ സഹ്യ ഫിറ്റ്നെസ് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ജീവനക്കാരുടെ കൂട്ടായ്മയാണ് സഹ്യ ഫിറ്റ്നെസ് ക്ലബ് ആരംഭിച്ചത്. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ആറര മുതല്‍ ഏഴരവരെ ദൈനംദിനമുള്ള ശാരീരിക വ്യായാമങ്ങളാണ് ക്ലബില്‍ ഉണ്ടാകുന്നത്.
വാം അപ്പ്, ബോഡിവെയ്റ്റ് വര്‍ക്കൗട്ടുകള്‍, പേശീബലം വര്‍ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങള്‍ എന്നിവയാണ് നടത്തുന്നത്. സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ഏതാനും പ്രഫഷണലുകള്‍ തന്നെയാണ് പരിശീലകര്‍.