ആദരിച്ചു
1516296
Friday, February 21, 2025 5:22 AM IST
തിരുവമ്പാടി: സിനിമ നിർമാണ രംഗത്ത് പുതിയ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച തിരുവമ്പാടി സ്വദേശി സുജൻ കുമാറിനെ ലയൺസ് ക്ലബ് ഓഫ് തിരുവമ്പാടി ആദരിച്ചു. ലയൺസ് ക്ലബിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അഡ്വ. ജിമ്മി ജോർജ് അധ്യക്ഷത വഹിച്ചു.
അഡ്വ. സിബിൻ വി. ജോസ്, കെ.സി. ജോൺ, ഇ.കെ. സെബാസ്റ്റ്യൻ, ജോയി നടുക്കുടിയിൽ, ഷർലെറ്റ് പോൾ, ജയേഷ് സ്രാമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.