കുറ്റ്യാടി ജലസേചന പദ്ധതി കനാൽ ഇന്നു തുറക്കും
1515543
Wednesday, February 19, 2025 4:43 AM IST
പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി കനാൽ ഇന്ന് തുറക്കും. രാവിലെ ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങും. ഒന്പതോടെ കനാലിലേക്ക് നീരൊഴുക്കും. കൊയിലാണ്ടി, വടകര താലൂക്ക് മേഖലകളിലെ വിവിധ കൃഷി പ്രദേശങ്ങൾ ഇതോടെ ജല സമ്പുഷ്ടമാകും. കുടിവെള്ള സ്ത്രോസുകളും സജീവമാകും.
കനാൽ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ മാസങ്ങൾക്കു മുമ്പേ ആരംഭിച്ചതാണ്. കനാലുകളുടെ അറ്റകുറ്റപ്പണിയും നടത്തുകയുണ്ടായി. വിവിധ ആവശ്യങ്ങൾക്കായി ജലം ഉപയോഗിക്കുന്നുണ്ടെങ്കിലും അണക്കെട്ടിൽ വെള്ളം സമൃദ്ധമാണ്.