വി.എം. കുഞ്ഞിരാമൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
1515539
Wednesday, February 19, 2025 4:43 AM IST
കൂരാച്ചുണ്ട്: സിപിഎം മുൻ കൂരാച്ചുണ്ട് ലോക്കൽ സെക്രട്ടറിയായിരുന്ന വി.എം. കുഞ്ഞിരാമന്റെ മൂന്നാം ചരമാവാർഷികം ആചരിച്ചു. രാവിലെ പൂവ്വത്തുംചോലയിൽ നടന്ന അനുസ്മരണയോഗം ജില്ലാ കമ്മിറ്റി അംഗം ഇസ്മായിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു.
വി.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.കെ. സുമേഷ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.ജി. അരുൺ, സി.എ. ജോസഫ്, പി.എം. തോമസ്, എ. സി. ഗോപി, കെ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.