വിദ്യാർഥിനിയെ മർദിച്ച യുവാവ് റിമാൻഡിൽ
1515541
Wednesday, February 19, 2025 4:43 AM IST
കൊയിലാണ്ടി: കോളജ് വിദ്യാർഥിനിയെ മർദിച്ച യുവാവ് റിമാൻഡിൽ. ചെങ്ങോട്ടുകാവ് കച്ചേരിപാറ കൊളപ്പുറത്ത് സജിൽ (32) നെയാണ് റിമാൻഡ് ചെയ്തത്. മൂടാടി ഹിൽബസാർ കോളജിലെ ബിബിഎ വിദ്യാർഥിനിയെ ആണ് ഇയാൾ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം കോളജ് വിട്ടു വീട്ടിലേക്ക് പോകവേ ചെങ്ങോട്ടുകാവ് കച്ചേരിപ്പാറയിൽ വച്ചാണ് സംഭവം. കഴുത്തിന് പിടിച്ച് മർദിക്കുകയും, ചവിട്ടി വീഴ്ത്തുകയുമായിരുന്നു.
നാട്ടുകാർ എത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പെൺകുട്ടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ച് ശല്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തിരുന്നു ഇതിൽ പ്രകോപിതനായാണ് മർദനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.