സ്കൂൾ വാർഷികം ആഘോഷിച്ചു
1515955
Thursday, February 20, 2025 4:34 AM IST
കൂടരഞ്ഞി: പുഷ്പഗിരി ലിറ്റിൽ ഫ്ലവർ എൽപി ആൻഡ് യുപി സ്കൂളിന്റെ 58-ാമത് വാർഷികാഘോഷം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോൺസൺ പാഴുക്കുന്നേൽ അധ്യക്ഷനായ ചടങ്ങിൽ താമരശേരി രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രധാനാധ്യാപികമാരായ കെ.യു. ജെസി, പി.ജെ. ഫിലോമിന എന്നിവർക്കുള്ള യാത്രയയപ്പും നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, മുക്കം എഇഒ ടി. ദീപ്തി, വി.എസ്. രവീന്ദ്രൻ, ജോസ് മോൻ മാവറ, സാബു കരോട്ടേൽ, എം.എസ്. ബേബി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.