പി. ശങ്കരന് അവാര്‍ഡ് മുല്ലപ്പള്ളി രാമചന്ദ്രന്
1515545
Wednesday, February 19, 2025 4:43 AM IST
കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി. ശങ്കരന്റെ ഓര്‍മ്മക്കായി എല്ലാ വര്‍ഷവും മികച്ച പൊതുപ്രവര്‍ത്തകര്‍ക്ക് നല്കുന്ന പുരസ്കാരം മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്കാന് ജഡ്ജിംഗ് കമ്മിറ്റി തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.
പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 24ന് രാവിലെ 11 ന് കൈരളി ശ്രീ തിയേറ്റര്‍ കോംപ്ലസിലുള്ള വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.