74.165 ഗ്രാം എംഡിഎംഎ പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു
1515954
Thursday, February 20, 2025 4:34 AM IST
പേരാമ്പ്ര: ചങ്ങരോത്ത് വില്ലേജിൽ കന്നാട്ടിയിൽ പേരാമ്പ്ര എക്സൈസ് നടത്തിയ പരിശോധനയിൽ 74.165 ഗ്രാം എംഡിഎംഎ പിടികൂടി. കുഴിച്ചാലിൽ അഹമ്മദ് ഷബീബിന്റെ വീടിന്റെ ഒന്നാം നിലയിലുള്ള കിടപ്പ് മുറിയിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതി ഓടി രക്ഷപ്പെട്ടു.
ഐബി ഇൻസ്പെക്ടർ കെ.എൻ. റിമേഷ്, എക്സൈസ് ഉദ്യോഗസ്ഥരായ സിറാജ്, സജീവൻ, പ്രവീൺ കുമാർ, ജി. ചന്ദ്രൻ കുഴിച്ചാൽ, നൈജീഷ്, കെ. ഷൈനി എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
ഒളിവിൽ പോയ പ്രതിയെ ഉടൻ പിടികൂടുമെന്ന് കോഴിക്കോട് അസി. എക്സൈസ് കമ്മീഷണർ ആർ.എൻ. ബൈജു, നോർത്ത് സോൺ ഐബി അസി. എക്സൈസ് കമ്മീഷണർ സി. ശരത്ത് ബാബു എന്നിവർ അറിയിച്ചു.