ബസ് ജീവനക്കാരന് മർദനം കേസെടുത്തു
1515540
Wednesday, February 19, 2025 4:43 AM IST
കൊയിലാണ്ടി: ബസ് ജീവനക്കാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരേ കൊയിലാണ്ടി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ഉമ്മയോടൊപ്പം പോവുകയായിരുന്ന കുട്ടിയെ ബസിടിക്കാൻ പോയ സംഭവവുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. ഇവരുടെ ബന്ധുക്കൾ രാത്രിയോടെ എത്തി ബസ് ഡ്രൈവറെ മർദിക്കുകയായിരുന്നു.