ദേവഗിരി എഐഎംഎ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ്
1515544
Wednesday, February 19, 2025 4:43 AM IST
കോഴിക്കോട്: ദേവഗിരി കോളജിലെ ബിസിനസ് മാനേജ്മെന്റ് വിഭാഗവും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും സംയുക്തമായി ഇന്നും നാളെയുമായി ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ 9.30 ന് മേയർ ഡോ. ബീന ഫിലിപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. നാളെ കോഴിക്കോട് എൻഐടി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്യും.
ഡിജിറ്റൽ യുഗത്തിൽ നേതൃത്വ പാടവം എങ്ങനെ വളർത്തിയെടുക്കാം എന്ന വിഷയത്തിൽ ഊന്നിയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സമാപന ചടങ്ങിൽ ദേവഗിരി എഐഎംഎ ബിസിനസ് അവാർഡ് പ്രഖ്യാപിക്കും.
ഐജി രാജ്പാൽമീണ ഐഎഎസ് ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ മനു ആന്റണി, എ.കെ. പ്രശാന്ത്, അനിത പാലേരി, പ്രഫ. ചാർലി കട്ടക്കയം എന്നിവർ സംബന്ധിച്ചു.