വേനപ്പാറ യുപി സ്കൂൾ 70-ാം വാർഷികാഘോഷം നടത്തി
1515956
Thursday, February 20, 2025 4:34 AM IST
താമരശേരി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന്റെ 70-ാം വാർഷികാഘോഷം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സജി മങ്കരയിൽ അധ്യക്ഷത വഹിച്ചു. താമരശേരി കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി സ്കൂൾ സപ്ലിമെന്റിന്റെ പ്രകാശനം നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, ഓമശേരി പഞ്ചായത്ത് മെമ്പർ രജിത രമേശ്, ഹൈസ്കൂൾ പ്രധാനാധ്യാപിക റീജ വി. ജോൺ, പിടിഎ പ്രസിഡന്റ് അബ്ദുൾ സത്താർ, പൂർവധ്യാപകരായ പി.വി. അബ്ദുറഹിമാൻ, എംപിടിഎ പ്രസിഡന്റ് ഭാവന വിനോദ്, അധ്യാപകരായ സി.കെ. ബിജില, സിന്ധു സഖറിയ, ബിജു മാത്യു, സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു. ആയിരങ്ങൾ പങ്കെടുത്ത വാർഷികാഘോഷ പരിപാടികളിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കാളികളായി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകനായ വിമൽ വിനോയി, ഫുട്ബോൾ കോച്ച് ശശിധരൻ, ചിത്രകലാ അധ്യാപകൻ ജെജി, സംഗീതാധ്യാപിക ശ്രീനിഷ വിനോദ്, അബാക്കസ് ടീച്ചർ വിജിഷ, കരാട്ടെ പരിശീലകൻ കെ.ബി. ദിലീപ് തുടങ്ങിയവരെ ആദരിച്ചു.