കോൺഗ്രസ് വില്ലേജ് ഓഫീസ് ധർണ നടത്തി
1515950
Thursday, February 20, 2025 4:34 AM IST
കൂരാച്ചുണ്ട്: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരേയും ഭൂനികുതി 50 ശതമാനം വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതിനുമെതിരേ കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട അധ്യക്ഷത വഹിച്ചു.
രാജു കിഴക്കേക്കര, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കുര്യൻ ചെമ്പനാനി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, ചന്ദ്രൻ നന്തളത്ത്, ഗീത ചന്ദ്രൻ, അനീഷ് തയ്യുള്ളതിൽ, സണ്ണി പുതിയ കുന്നേൽ, ഷാജു കാരക്കട, ബിജു മാണി, പി. ജെ പോൾ, ജോൺസൺ എട്ടിയിൽ, ജോർജ് പൊട്ടുകുളത്തിൽ, മൈക്കിൾ പുളിക്കൽ, ബിജി സെബാസ്റ്റ്യൻ, സജി ചേലാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട്: ഭൂനികുതി വർധിപ്പിച്ചതിനെതിരേ മരുതോങ്കര വില്ലേജ് ഓഫീസിനു മുമ്പിൽ കോൺഗ്രസ് ധർണ നടത്തി. കെപിസിസി മെമ്പർ കെ.ടി. ജെയിംസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കോട്ട് ജമാൽ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. പാർത്ഥൻ, കെ.ജെ. തോമസ്, കെ.സി. കൃഷ്ണൻ, പി.പി. വിനോദൻ, പി.കെ. സുരേന്ദ്രൻ,കോവുമ്മൽ അമ്മത്, സഹൽ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.