കട്ടിപ്പാറ സ്കൂളിന് നന്മമുദ്ര പുരസ്കാരം
1515538
Wednesday, February 19, 2025 4:43 AM IST
താമരശേരി: കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ റോവർ ആൻഡ് ഗൈഡ്സ് യൂണിറ്റിന് ജില്ലാ ഘടകം ചീഫ് മിനിസ്റ്റേർസ് ഷീൽഡ് നന്മമുദ്ര പുരസ്കാരം ലഭിച്ചു. ഗൈഡ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനവും റോവർ യൂണിറ്റിന് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, പെൻബോക്സ്, സീഡ് പെൻ, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ, ഭിന്നശേഷി സൗഹൃദ വിനോദയാത്ര, വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയിൽ സഹായം എത്തിക്കാനായി പലഹാരമേള, നേത്ര പരിശോധന ക്യാന്പ്, ലൈബ്രറി നവീകരണം തുടങ്ങിയ പരിഗണിച്ചാണ് അവാർഡ്.
സ്കൂൾ മാനേജർ ഫാ. മിൽട്ടൺ മുളങ്ങാശേരി, പ്രിൻസിപ്പൽ മഹേഷ് കെ. ബാബു വർഗീസ്, പിടിഎ പ്രസിഡന്റ് ജോഷി മണിമല, ട്രൂപ്പ് - കമ്പനി ലീഡർമാരായ അഖിൽ, ദേവിക, റോവർ മാസ്റ്റർ ജോബി ജോസ്, ഗൈഡ് ക്യാപ്റ്റൻ ഹണി പോൾ എന്നിവരുടെ സഹകരണത്തോടു കൂടിയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.