പുറക്കാമലയെ തകര്‍ക്കാന്‍ അനുവദിക്കില്ല: സംരക്ഷണ സമിതി
1497161
Tuesday, January 21, 2025 7:33 AM IST
മേപ്പയ്യൂര്‍: പുറക്കാമല തകര്‍ക്കാന്‍ ക്വാറി മാഫിയാ സംഘത്തെ അനുവദിക്കില്ലെന്നും ജനകീയ പ്രതിരോധത്തിലൂടെയും നിയമ പോരാട്ടത്തിലൂടെയും മലയെ സംരക്ഷിക്കുമെന്നും പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ബോഡി യോഗം തീരുമാനിച്ചു. പുറക്കാമലയിലെ പുറമ്പോക്ക് ഭൂമി വ്യാജരേഖയുണ്ടാക്കിയാണ് ക്വാറി മാഫിയ സ്വന്തമാക്കിയതെന്ന് യോഗം ആരോപിച്ചു.
റവന്യു വകുപ്പില്‍നിന്നും ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ ഭൂമി തിരിച്ചുപിടിക്കണമെന്നും അനധികൃത കയ്യേറ്റങ്ങളെ കുറിച്ച് റവന്യു വിജിലന്‍സ് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്മാന് ഇല്യാസ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു. സമരസമിതി കണ്‍വീനല്‍ എം.എം.പ്രജീഷ്, കരീം കോച്ചേരി, കെ.പി.സതീശന്, എ.കെ. ബാലകൃഷ്ണന്, കെ. ലോഹ്യ, ഷഹനാസ്, വി.എ. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.