പടത്തുകടവിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണം: പിടിഎ
1496574
Sunday, January 19, 2025 7:16 AM IST
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽപ്പെട്ട ചവറംമൂഴി, ഒറ്റക്കണ്ടം, പന്തിരിക്കര, പാലേരി ഭാഗങ്ങളെ ബന്ധപ്പെടുത്തി കെഎസ്ആർടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്കൂൾ പിടിഎ യോഗം ആവശ്യപ്പെട്ടു.
വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് സർവീസില്ലാത്തതിനാൽ കഷ്ടപ്പെടുകയാണ്. വർഷങ്ങൾക്ക് മുന്‍പ് ഈ പ്രദേശങ്ങളിൽ നിന്നു മൂന്നോളം ബസുകൾ കോഴിക്കോട് ഭാഗത്തേക്കും വടകര ഭാഗത്തേക്കും സർവീസ് നടത്തിയിരുന്നെങ്കിലും പിൽക്കാലത്ത് സർവീസുകളെല്ലാം കാരണമില്ലാതെ നിർത്തുകയായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. പിടിഎ പ്രസിഡന്റ് അജോഷ് ജോസ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഷിബു എടാട്ട്, കെ.കെ വിനോദൻ, റോജൻ തോമസ്, റോജി ജോസഫ്, ജോബി ജോസഫ്, അൻജു സന്തോഷ് ഷഹനാസ് എന്നിവർ പ്രസംഗിച്ചു.