കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിനെതിരേയുള്ള നടപടി പിന്‍വലിക്കണമെന്ന്
1497160
Tuesday, January 21, 2025 7:33 AM IST
കൂരാച്ചുണ്ട്: പ്രസിഡന്റ് സ്ഥാനം കൈമാറുന്ന വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയ്ക്കെതിരേയും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോണ്സണ് താന്നിക്കലിനെതിരേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടികള്‍ പിന്‍വലിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒരു സ്വതന്ത്രന് ഉള്‍പ്പെടെ രണ്ട് സീറ്റ് മാത്രമുള്ള ലീഗിന് വൈസ് പ്രസിഡന്റ് സ്ഥാനവും സ്ഥിരംസമിതി ചെയര്മാന് സ്ഥാനവും നല്‍കിയിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനം നല്‍കേണ്ട യാതൊരു ആവശ്യവുമില്ലെന്നും യോഗം വിലയിരുത്തി. മണ്ഡലം പ്രസിഡന്റ് ജോസ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. മാത്യു കടുകന്മാക്കല്, രാജു പൂവത്തോലില്‍, കുമാരന് പാറക്കൊമ്പത്ത്, തോമസ് നെടിയപാല, തോമസ് ആനിക്കാട്ട്, സണ്ണി കോട്ടയില്‍, ബേബി തേക്കാനത്ത്, ടോമി പഴംപള്ളി, അപ്പച്ചന് കുമ്പുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.