പരിശീലന ക്യാമ്പ് ആരംഭിച്ചു
1496568
Sunday, January 19, 2025 7:16 AM IST
കോടഞ്ചേരി: രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന സീനിയർ നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു. 13 ദിവസത്തെ പരിശീലനത്തിനു ശേഷം തെരഞ്ഞെടുക്കപ്പെടുന്ന 20 വീതം കായിക താരങ്ങളാണ് കേരള ടീമിൽ കളിക്കാനാകുക.
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ക്യാമ്പ് കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രം റെക്ടർ ഫാ. കുര്യാക്കോസ് ഐകുളമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗം കെ.എം. ജോസഫ് മുഖ്യാതിഥിയായി. സോഫ്റ്റ്ബേസ്ബോൾ സംസ്ഥാന അസോസിയേഷൻ ട്രഷറർ ഷിജോ അധ്യക്ഷത വഹിച്ചു.