അധികൃതർ ബോട്ടിൽ ബൂത്ത് എടുത്തു മാറ്റിയതായി ആക്ഷേപം
1496566
Sunday, January 19, 2025 7:16 AM IST
തിരുവമ്പാടി: ശുചിത്വ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ പുന്നക്കൽ അങ്ങാടിയിൽ സ്ഥാപിച്ചിരുന്ന "ബോട്ടിൽ ബൂത്ത്' അധികൃതർ എടുത്തു മാറ്റിയതായി ആക്ഷേപം. താഴെ അങ്ങാടിയിലെ ബോട്ടിൽ ബൂത്താണ് എടുത്തുമാറ്റിയത്.
വ്യാപാരികളും സ്കൂൾ കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ ആശ്രയിച്ചിരുന്ന ബൂത്താണ് അപ്രത്യക്ഷമായത്. വഴിയരികിലും മറ്റും പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനാണ് കവലകൾതോറും പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബർ 12നാണ് പുന്നക്കൽ താഴെ അങ്ങാടിയിലെ ജംഗ്ഷനിൽ ഇത് സ്ഥാപിച്ചിരുന്നത്.