കൂരോട്ടുപാറയില്‍ അജ്ഞാതജീവി നായയെ അക്രമിച്ചു
1497148
Tuesday, January 21, 2025 7:33 AM IST
കോടഞ്ചേരി: കൂരോട്ടുപാറയില്‍ അജ്ഞാത ജീവി വളര്‍ത്തുനായയെ അക്രമിച്ചു. കൂരോട്ടുപാറ കുന്നേല്‍ കലേഷിന്റെ രണ്ടു വളര്‍ത്തുനായകളില്‍ ഒന്നിനെ കഴിഞ്ഞയാഴ്ച അജ്ഞാതജീവി പിടിച്ചിരുന്നു.
ഇന്നലെ വീണ്ടും അടുത്ത നായയെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു പോയി. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു കലേഷിന്റെ വീട്ടുകാര്‍ ഭീതിയിലാണ്. കലേഷിന്റെ ഉപജീവനമാര്‍ഗം ആട്, പോത്തു വളര്‍ത്തലാണ്. വനാതിര്‍ത്തിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ജനവാസ മേഖലയിലാണ് സംഭവം. ഈ അജ്ഞാത ജീവിയുടെ ശല്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നാണ് കലേഷും കുടുംബവും ആവശ്യപ്പെടുന്നത്.