പുതുപ്പാടി പഞ്ചായത്തിൽ അങ്കണവാടി കലോത്സവം നടത്തി
1496575
Sunday, January 19, 2025 7:16 AM IST
താമരശേരി: പുതുപ്പാടി പഞ്ചായത്തിൽ അങ്കണവാടി കലോത്സവം നടത്തി. പഞ്ചായത്തിന് കീഴിലുള്ള 37 അങ്കണവാടികളിൽ നിന്നുള്ള കുട്ടികൾ മാറ്റുരച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജുമുനീസ ഷെരീഫ് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്ക് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസു കുനിയിൽ, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ റംല അസീസ്, വാർഡ് മെമ്പർ രാധ, ബ്ലോക്ക് മെമ്പർ ബുഷറ ഷാഫി, ജനപ്രതിനിധികളായ ഷംസീർ പോത്താറ്റിൽ, ബിജു തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു തനിക്കാക്കുഴി, ഷാഫി വളഞ്ഞപാറ എന്നിവർ പ്രസംഗിച്ചു.