ടിപ്പര്‍ തൊഴിലാളികളുടെ കളക്ടറേറ്റ് മാര്‍ച്ച് 27ന്
1497159
Tuesday, January 21, 2025 7:33 AM IST
കോഴിക്കോട്: ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ലോഡിന് 1200 രൂപ വര്‍ധിപ്പിച്ച നടപടിക്കെതിരേ സമരം നടത്തുന്ന ടിപ്പര്‍ തൊഴിലാളികള്‍ 27ന് കളക്ടറ്റേറ് മാര്‍ച്ച് നടത്തും. നിര്‍മാണ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ട ക്വാറി- ക്രഷര്‍ ഉടമ സംഘടനകളുടെ നിലപാടിനെതിരേയാണ് സമരം.
ഇന്നലെ ചേര്‍ന്ന ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ക്വാറി- ക്രഷര്‍ ഉടമകളുടെ നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ ജനറല്‍ കണ്‍വീനര്‍ പരാണ്ടി മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്മാന് കെ.ഷാജി അധ്യക്ഷത വഹിച്ചു.
അഡ്വ. സി.എം. ജംഷീര്‍ (സിഐടിയു), പി. സുന്ദരന്‍, കെ.എം. സത്യന് (ഐഎന്‍ടിയുസി), യു .സതീശന് (എഐടിയുസി ), ഷഫീഖ് ഫറൂഖ് (എസ്ടിയു), മൂസമ്മല് കൊമ്മേരി (എച്ച്എംഎസ് ), അസീസ് മംഗള (ലോറി ഉടമ സംഘടന ), എം. റഷീദ് ( ലോറി ഏജന്‍സീസ് ) എന്നിവര്‍ സംസാരിച്ചു.