കെഎച്ച്എസ്ടിയു ജില്ലാ സമ്മേളനം നടത്തി
1497152
Tuesday, January 21, 2025 7:33 AM IST
കോഴിക്കോട്: ശബ്ദകോലാഹലങ്ങളും ഉപരിപ്ലവമായ നടപടികളുംകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഗുണമേന്മയിലേക്ക് നയിക്കാന്‍ കഴിയുകയില്ലെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂണിയന് കോഴിക്കോട് ജില്ലാ സമ്മേളനം ഓര്‍മിപ്പിച്ചു.
കെഎച്ച്എസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.കെ. ആലിക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആര്.കെ. ഷാഫി അധ്യക്ഷത വഹിച്ചു. പ്രമുഖ ഗന്ധിയന്‍ ഡോ. അര്‍സു മുഖ്യാതിഥിയായിരുന്നു. സലാം കല്ലായി, ലതീബ് കുമാര്‍, വി.കെ. അബ്ദുറഹ്മാന്, ജലീല്‍ പാണക്കാടന്, യു. പോക്കര്, ആര്. മൊയ്തു, കെ.സി.അബ്ദുല്‍ മജീദ്, കെ.എം. ശാമില്‍, അഷ്റഫ് ചാലിയം എന്നിവര്‍ സംസാരിച്ചു.