വനംമന്ത്രി രാജിവയ്ക്കണമെന്ന്
1497157
Tuesday, January 21, 2025 7:33 AM IST
കോടഞ്ചേരി: വന്യമൃഗശല്യം പരിഹരിക്കാന്‍ കഴിയാത്ത വനംമന്ത്രി രാജിവയ്ക്കണമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. കൂരോട്ടുപാറ, മുണ്ടൂര്‍, കണ്ടപ്പന്‍ചാല്‍ പ്രദേശങ്ങളില്‍ പുലി ഭീതിയുടെ സാന്നിധ്യം സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടും വനംവകുപ്പ് നിസംഗത പാലിക്കുകയാണ്. വന്യജീവി ആക്രമണത്തില്‍ നിരവധി വളര്‍ത്തു മൃഗങ്ങളെ കാണാതായിട്ടുണ്ട്.
വനംവകുപ്പ് അടിയന്തരമായി കാമറ സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിന് നടപടി സ്വീകരിക്കണം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിന്‍സെന്റ് വടക്കേമുറിയില്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, ജയ്സണ്‍ മേനാകുഴി, അബൂബക്കര്‍ മൗലവി, സിബി ചിരണ്ടായത്ത്, സൂസന് കേഴപ്ലാക്കല്‍, റിയാനസ് സുബൈര്‍, ചിന്ന അശോകന്, വാസുദേവന്‍ ഞാറ്റുകാലായില്‍, ലീലാമ്മ കണ്ടത്തില്‍, റോസമ്മ കയത്തുങ്കല്‍, ചിന്നമ്മ വായിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.