ഉണ്ണിയേശുവിന്റെ തിരുനാൾ കൊടിയേറി
1496573
Sunday, January 19, 2025 7:16 AM IST
കോഴിക്കോട്: സിറ്റി സെന്റ് ജോസഫ്സ് പള്ളിയിൽ ഉണ്ണിയേശുവിന്റെ തിരുനാളിന് വികാരി ഫാ. റെനി ഫ്രാൻസിസ് റോഡ്രിഗസ് കൊടിയേറ്റി. ദിവ്യബലിക്ക് തേഞ്ഞിപ്പലം സെന്റ് തോമസ് അക്വിനാസ് പള്ളി വികാരി ഫാ. ലാൽ ഫിലിപ്പ് മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. റെനി ഫ്രാൻസിസ് റോഡ്രിഗസ്, സഹവികാരി ഫാ. സിജു സീസർ, ഡീക്കൻ ജോർജ് കരോട്ട് കിഴക്കയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് ഫാ. സജീവ് വർഗീസ്, നാളെ ഫാ. സൈമൺ പീറ്റർ എന്നിവർ ദിവ്യബലി അർപ്പിക്കും. 22ന് തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ബൈബിൽ കൺവൻഷൻ ആരംഭിക്കും. ബ്രദർ സാബു ആറുതൊട്ടിയിലും സംഘവുമാണ് കൺവൻഷൻ നയിക്കുന്നത്. 23ന് റവ. ഡോ. അലോഷ്യസ് കുളങ്ങര, 24ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, 25ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, 26ന് മോൺ. ജൻസൻ പുത്തൻവീട്ടിൽ എന്നിവർ ദിവ്യബലിയർപ്പിക്കും.