തിരുനാൾ ആഘോഷം
1496820
Monday, January 20, 2025 5:48 AM IST
നരിനട അൽഫോൻസാ പള്ളി
കൂരാച്ചുണ്ട്: നരിനട സെന്റ് അൽഫോൻസാ പള്ളിയിലെ ഇടവക തിരുനാൾ 24ന് വൈകുന്നേരം 5.30ന് വികാരി ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കൊടിയേറ്റും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, സെമിത്തേരിയിൽ പരേതർക്ക് വേണ്ടി പ്രാർഥന, തിരുനാൾ കുർബാന, വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന, തിരുശേഷിപ്പ് വണക്കം.
25ന് വൈകുന്നേരം ആറിന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം ഫാ. നിർമൽ പുലയംപറമ്പിൽ കാർമികത്വം വഹിക്കും. 7.30ന് പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാല പ്രദക്ഷിണം.
26ന് വൈകുന്നേരം 5.30ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. സോജി ഇടമണ്ണേൽ എംസിബിഎസ്, വചന സന്ദേശം ഫാ. റെജി കാഞ്ഞിരത്താംകുന്നേൽ, 7.30 ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ആശീർവാദം, വാദ്യമേളങ്ങൾ.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും പ്രധാന തിരുന്നാൾ ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ശേഷം ആയിരക്കണക്കിനാളുകൾ ടൗൺ ചുറ്റിയുള്ള പ്രദക്ഷിണം നടത്തി.
തുടർന്ന് സ്കൂൾ അങ്കണത്തിൽ വാദ്യമേളങ്ങൾ, ആകാശ വിസ്മയം എന്നിവ നടന്നു. മനോജ് ജോർജ് നയിച്ച വയലിൻ ഫ്യൂഷനും അരങ്ങേറി.
വടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി
വടകര: വടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ഇടവക തിരുന്നാളിന് കൊടിയേറി. വികാരി ഫാ. വിമല്‍ ഫ്രാന്‍സിസ് വെളിയത്ത് പറമ്പില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിര്‍വഹിച്ചു. ഫാ. ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ ഒരുക്ക ഏകദിന ധ്യാനവും നടന്നു.
ഇടവക തിരുനാളിന്റെ പ്രധാന ദിവസങ്ങളായ 25, 26 തീയതികളില്‍ പ്രദക്ഷിണം ഉണ്ടായിരിക്കും. 25ന് വൈകുന്നേരം ആഘോഷമായ ദിവ്യബലിക്ക് ശേഷം നഗരം ചുറ്റിയുള്ള പ്രക്ഷണം ഉണ്ടായിരിക്കും. 26 ന് രാവിലെ പത്തിന് ജപമാലയും ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് പ്രദക്ഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.