മത്സ്യ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
1496572
Sunday, January 19, 2025 7:16 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ പന്നിക്കോട്ടൂർ ഉന്നതിയിൽ 300 പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന മത്സ്യ സംസ്കരണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എം.എം. പ്രദീപൻ അധ്യക്ഷത വഹിച്ചു. കെ.പി കുഞ്ഞിക്കണ്ണൻ, പി.കെ. ധർമരാജ്, ദേവി വാഴയിൽ, എ.കെ. നിധീഷ്, എ.ടി. കൃഷ്ണൻ, കുഞ്ഞിരാമൻ പാറക്കൽ, കമ്പനി മാനേജർ എം.കെ. സൂരജ് എന്നിവർ പ്രസംഗിച്ചു.