കെഎസ്കെടിയു പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി
1497158
Tuesday, January 21, 2025 7:33 AM IST
താമരശേരി: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് (കെഎസ്കെടിയു) കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. പട്ടിക ജാതി-വര്‍ഗ ഉന്നതികളിലെ നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, പട്ടയം വിതരണം ചെയ്യുക, വൈദ്യുതി, വഴി, കുടിവെള്ളം, റേഷന്‍ കാര്‍ഡ് തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ പരിഗണിക്കുക, പഞ്ചായത്തിന്റെ വിവേചന നടപടി അവസാനിപ്പിക്കുക, കട്ടിപ്പാറ പഞ്ചായത്തിലെ പൊതുശ്മശാനം പുനസ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്. യൂണിയന് താമരശേരി ഏരിയ ജോയിന്റ് സെക്രട്ടറി ടി.കെ. സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം. പി. ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു.
നിധീഷ് കല്ലുള്ളതോട്, കെ.ആര്.ബിജു, വി.സി. രാജന്, കെ.പി. ശ്രീനിവാസന്, സൈനബ നാസര്‍, വി.പി. സുരജ, കെ.എം.ബാലകൃഷ്ണന്, പി.എ. അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.