ക്വാറി സാധനങ്ങളുടെ വര്‍ധിപ്പിച്ച നിരക്ക്: സര്‍ക്കാര്‍ പ്രവൃത്തികള്‍ക്ക് ഇളവ് നല്‍കും
1497151
Tuesday, January 21, 2025 7:33 AM IST
കോഴിക്കോട്: ജില്ലയിലെ ക്വാറികളില്‍ നിന്നും ക്രഷറുകളില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച നടപടിയില്‍ സര്‍ക്കാര്‍ പ്രവൃത്തികള്‍ക്കായി സാധനം എടുക്കുന്ന കരാറുകാര്‍ക്ക് ഇളവ് അനുവദിക്കാന്‍ തീരുമാനം.
ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ജില്ലയിലെ ക്വാറി-ക്രഷര്‍ ഓണേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. നിരക്ക് വര്‍ധന സര്‍ക്കാര്‍ പ്രവൃത്തികള്‍ക്ക് ബാധകമാക്കരുതെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ചര്‍ച്ചയില്‍ എഡിഎം സി. മുഹമ്മദ് റഫീഖ്, കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ഹബീബ് റഹ്മാന്, കണ്‍വീനര്‍ എ.കെ. ഡേവിസണ്‍, ട്രഷറര്‍ ഇസ്മായില്‍ ആനപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു.