മലബാർ മൂവി ഫെസ്റ്റിവൽ സമാപിച്ചു
1496823
Monday, January 20, 2025 5:48 AM IST
കൊയിലാണ്ടി: പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നുവെന്ന് പ്രമുഖ പ്രൊഡക്ഷൻ ഡിസൈനറും ആർട്ട് ഡയറക്ടറുമായ ഉജ്വൽ ഗാവണ്ഡ് പറഞ്ഞു. മലബാർ മൂവി ഫെസ്റ്റിവൽ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാപന സമ്മേളനം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ വി.വി. ഫക്രുദ്ദീൻ, നടൻ വാസു നടുവണ്ണൂർ, ഡോ. ശശി കീഴാറ്റുപുറത്ത്, വി.പി. ഉണ്ണികൃഷ്ണൻ, ഡോ. രഞ്ജിത്ത് ലാൽ, അഡ്വ. കെ. അശോകൻ, ബാബു കൊളപ്പള്ളി, വി.ടി. രൂപേഷ്, വി.പി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.