പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ്
1496826
Monday, January 20, 2025 5:48 AM IST
കോടഞ്ചേരി: മൃഗസംരക്ഷണ വകുപ്പ് കോടഞ്ചേരി പഞ്ചായത്തുമായി ചേർന്ന് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് നടത്തുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുരോഗമാണ് പേവിഷബാധ അഥവാ റാബിസ് വീട്ടുമൃഗങ്ങളേയും വന്യമൃഗങ്ങളേയും ഒരേപോലെ രോഗം ബാധിക്കും.
വളർത്തു മൃഗങ്ങൾക്ക് പ്രതിരോധകുത്തിവയ്പ്പെടുത്ത് രോഗവ്യാപനം തടയാം. അതോടൊപ്പം തെരുവുനായകൾക്ക് കൂടെ പ്രതിരോധകുത്തി വയ്പ്പെടുക്കുകയാണ് ക്യാന്പിന്റെ ലക്ഷ്യം. 25 മുതൽ 28 വരെയുള്ള കാലയളവിൽ പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് തെരുവുനായ്ക്കളെ കുത്തിവയ്പ്പിന് വിധേയമാക്കും.
കോടഞ്ചേരി പഞ്ചായത്തിനെ റാബീസ് ഫ്രീ മേഖലയായി മാറ്റുവാൻ എല്ലാവരും സഹകരിക്കണമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, ഡോ: സി.വി. രവി എന്നിവർ അറിയിച്ചു.