പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെപിഎസ്ടിഎ
1496819
Monday, January 20, 2025 5:48 AM IST
മുക്കം: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെപിഎസ്ടിഎ മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശികയുള്ള ഉച്ച ഭക്ഷണ തുക പൂർണമായും അനുവദിക്കുക, അധ്യാപകരുടെ തടഞ്ഞു വെച്ച ശമ്പളം അനുവദിക്കുക, മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക, പ്രീ പ്രൈമറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
22 ന് അധ്യാപകരും ജീവനക്കാരും നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന നിർവാഹക സമിതിയംഗം ഷാജു പി. കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതിയംഗം സുധീർകുമാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ല പ്രസിഡന്റും വരണാധികാരിയുമായ പി. സിജു, മുക്കം നഗരസഭ കൗൺസിലർ എം. മധു, കെ.വി. ജെസി, ബെന്നി ജോർജ്, ജോളി ജോസഫ്, മുഹമ്മദ് അലി, ബേബി സലീന, സിറിൽ ജോർജ്, ബിൻസ് പി. ജോൺ എന്നിവർ പ്രസംഗിച്ചു.