ജില്ലാ സബ്ജൂണിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
1497153
Tuesday, January 21, 2025 7:33 AM IST
താമരശേരി: കോഴിക്കോട് ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ സബ്ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പ് അമ്പായത്തോട് മിനി സ്റ്റേഡിയത്തില്‍ ആരംഭിച്ചു. അസോസിയേഷന് പ്രസിഡന്റ് പി. പോക്കര് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന റഗ്ബി അസോസിയേഷന് വൈസ് പ്രസിഡന്റ് ടി.എം. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി.ടി. അഗസ്റ്റിന് മുഖ്യാതിഥിയായി. അഡ്വ. ഷമീം അബ്ദുറഹിമാന്, റിയാസ് അടിവാരം, ടി.കെ. സുഹൈല്‍, ശ്രീജികുമാര്‍ പൂനൂര്, ബിജു വാച്ചാലില്‍, വി.എം. ലഥ, എന്‍.സി. റഫീഖ്, പി.കെ. സുകുമാരന്‍, പി.കെ. മുഹമ്മദ് ആഷിഖ്, പി. മുഹമ്മദ് ഫാരിസ് എന്നിവര്‍ പ്രസംഗിച്ചു.