റേഷന്‍ വിതരണം പ്രതിസന്ധിയില്‍; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്
1496578
Sunday, January 19, 2025 7:17 AM IST
കോഴിക്കോട്: റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കരാറുകാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഡിസിസി നേതൃയോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. 27 മുതല്‍ കടയുടമകളും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഗൗരവത്തോടെ കാര്യങ്ങള്‍ കാണണം.
ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വലിയതോതിലുള്ള ഗതാഗതകുരുക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. സര്‍വീസ് റോഡുകള്‍ക്ക് ആവശ്യമായ വീതി ഇല്ലാത്തത് ഗതാഗതതടസം വര്‍ധിപ്പിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന് എംപി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ജയന്ത്, പി.എം. നിയാസ്, കെ.സി. അബു തുടങ്ങിയവര്‍ പ്രസംഗിച്ചു.