തീപൊള്ളല് മൂലം അംഗവൈകല്യം വന്നവര്‍ക്കു സൗജന്യ സര്‍ജറി ക്യാമ്പ്
1497150
Tuesday, January 21, 2025 7:33 AM IST
കോഴിക്കോട്: ബിഎസ്എംഎസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കരൂര്‍ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീപൊള്ളല് മൂലം അംഗവൈകല്യം വന്നവര്‍ക്കു വേണ്ടിയുള്ള സൗജന്യ സര്‍ജറി ക്യാമ്പ് ആരംഭിച്ചു. പൊള്ളലേറ്റ ശേഷമുണ്ടാകുന്ന അംഗവൈകല്യങ്ങള്‍ക്കുള്ള സര്‍ജറികള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്.
ആസ്റ്റര്‍ മിംസ് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡോ. എം.കെ. മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ മിംസ് കോഴിക്കോട് സിഎംഎസ് ഡോ.ഏബ്രഹാം മാമന്, സിഒഒ ലുഖ്മാന് പൊന്മാടത്, കരൂര്‍ വൈഷ്യ ബാങ്ക് എറണാകുളം ഡിവിഷണല്‍ ഹെഡ് എ.ബിജുകുമാര്‍, ബിഎസ്എംഎസ് സ്ഥാപക നിഹാരി മണ്ടാലി, എംഇഎസ് മെഡിക്കല്‍ കോളജ് പ്രഫ. ഡോ. എം.പി.കുഞ്ഞഹമ്മദ്, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോക്ടര്‍മാരായ ഡോ.സെബിന് വി. തോമസ്, ഡോ.സാജു നാരായണന്, ഡോ.നിഷാദ് കേരകട, ഡോ.കാര്‍ത്തിക് മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു. ജനുവരി അവസാനവാരം വരെ നടക്കുന്ന ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഫോണ്‍: 7816079234.