സുരേഷ് ഗോപി ഹാജരായില്ല; മാധ്യമപ്രവര്‍ത്തകയുടെ കേസ് മാറ്റി
1496299
Saturday, January 18, 2025 5:38 AM IST
കോഴിക്കോട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസ് മാർച്ച് 24 ലേക്ക് മാറ്റി. കോഴിക്കോട് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി നാലാണ് കേസ് പരിഗണിച്ചത്. സുരേഷ് ഗോപി ഇന്നലെ കോടതിയിൽ ഹാജരായില്ല.
കഴിഞ്ഞ ഒക്ടോബർ 16 ന് കോടതിയിൽ നേരിട്ട് ഹാജരായ സുരേഷ് ഗോപി ജാമ്യ നടപടികൾ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈവെച്ചു.
സുരേഷ് ഗോപിക്കെതിരെ ഐപിസി 354, കേരള പോലീസ് ആക്ട് 119 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.